E-Content Text : 'കാലത്തിന്റെ കയ്യൊപ്പുകൾ'

▶️OBJECTIVES

➡️ ഭൂമിയുടെ ഉള്ളറകളെ കുറിച്ച് കുട്ടികൾക്ക് വിശദമായ അറിവ് ലഭിക്കാൻ

➡️ വൻകരകളുടെ രൂപീകരണത്തെക്കുറിച്ച് കുട്ടിക്ക് ധാരണ ലഭിക്കാൻ

➡️ അഗ്നിപർവ്വത സ്ഫോടനം, ഭൂചലനം, മറ്റു പ്രകൃതി പ്രതിഭാസങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ കുറിച്ച് അറിവ് ലഭിക്കാൻ

➡️ ഭൗമ ഫലങ്ങളുടെ ചലനത്തെ കുറിച്ച് അറിവ് ലഭിക്കാൻ

▶️CONTENT TEXT

ശിലാമണ്ഡലം (Lithosphere)

➡️ ഭൂവൽക്കവും മാന്റിലിന്റെ മുകൾ ഭാഗവും ചേർന്നതാണു ശിലാമണ്ഡലം
➡️ ഭൂവൽക്കം മുതൽ അകക്കാമ്പ് വരെയുള്ള കനാവുമായി താരതമ്യം ചെയ്യുമ്പോൾ ശിലാമണ്ഡലത്തിന്റെ കനം വളരെ കുറവാണ് 
➡️ മുട്ടയുടെ പൊട്ടിയ പുറന്തോടുപോലെ പല കഷണങ്ങളായാണ് ശിലാമണ്ഡലം കാണപ്പെടുന്നത്


ശിലാമണ്ഡല ഫലകങ്ങൾ

➡️ അനേകായിരം കിലോമീറ്ററുകൾ വിസ്തൃതിയും പരമാവധി        100 കിലോമീറ്റർ കനവുമുള്ള ശിലാമണ്ഡലഭാഗങ്ങളെ ശിലാമണ്ഡല ഫലകങ്ങൾ (Lithospheric Plates) എന്നു വിളിക്കുന്നു.
➡️ വലിയ ശിലാഫലകങ്ങളും ചെറിയ ശിലാഫലകങ്ങളും ഉണ്ട് 
➡️മൂന്നുതരത്തിൽ ശിലാഫലകങ്ങൾ കാണപ്പെടുന്നു.
             1- സമുദ്രഭാഗവും വൻകരഭാഗവും ഉൾകൊള്ളുന്നത് 
             2- സമുദ്രഭാഗം മാത്രം ഉൾകൊള്ളുന്നത് 
             3- വൻകരഭാഗം മാത്രം ഉൾകൊള്ളുന്നത്


ഫലകങ്ങൾ ചലിക്കുന്നു

മാന്റിലിന്റെ താഴ്ഭാഗത്തുള്ള ഭാഗികമായ ദ്രവാകാവസ്ഥയിലുള്ള മേഖലയെ അസ്തനോസ്ഫിയർ (Asthenosphere) എന്നാണ് വിളിക്കുന്നത് 
➡️ അസ്‌തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ സ്ഥിതിചെയ്യുന്നത് 
➡️ അസ്‌തനോസ്ഫിയറിൽ കാണുന്ന ഉരുകിയ അതിതീവ്രമായ താപമുള്ള ദ്രാവകത്തെയാണ് മാഗ്മ എന്നു വിളിക്കുന്നത്.
➡️ മാഗ്മ നിരന്തരം സംവഹനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു  ഇത് ശിലാമണ്ഡലഫലകങ്ങളെ ചലിപ്പിക്കുന്നു. 
➡️ വർഷത്തിൽ 2 സെ.മീറ്റർ മുതൽ  12 സെ. മീറ്റർ വേഗത്തിലാണ് ഫലകങ്ങൾ ചലിക്കുന്നത്. 
➡️ 580 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് വർഷത്തിൽ 30 സെ. മീറ്റർ വരെ ചലിച്ചിരുന്നു എന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.


വൻകരാവിസ്ഥാപന സിദ്ധാന്തം
       (Continental Drift Theory)

➡️ 1912-ൽ ജർമ്മൻ കാലാവസ്ഥാശാസ്ത്രജ്ഞനായ ആൽഫ്രഡ്‌ വാഗ്നർ ആണ് വൻകരാവിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് 
➡️ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഭൂമി ഇന്നത്തെ എല്ലാ വൻകരകളും  കൂടിച്ചേർന്ന  പാൻജിയ എന്ന ഒരു വലിയ വൻകരയും അതിനെ ചുറ്റി പന്തലാസ എന്ന ഒരു മഹാസാമുദ്രവുമായിരുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്.
➡️ പിന്നീട് വൻകരഭാഗം സമുദ്രാടിത്തട്ടിനു മുകളിലൂടെ പതുക്കെ  തെന്നിമാറി ഇന്നത്തെ രൂപത്തിൽ ഉള്ള വൻകരകൾ രൂപംകൊണ്ടു.

സംയോജക സീമകൾ

➡️ഫലകങ്ങൾ പരസ്പരം അടുത്തു വരുന്നു 
➡️സാന്ദ്രത കൂടിയ ഫലകം സാന്ദ്രത കുറഞ്ഞ ഫലകത്തിനടിയിലേക്ക് ആണ്ടു പോകുന്നു 
➡️ ഈ മേഖലകളെ നിമജ്ജന മേഖലകൾ (Subduction Zones) എന്നു വിളിക്കുന്നു 
➡️ സംയോജക സീമകൾ മടക്കു പർവ്വതങ്ങൾ സൃഷ്ടിക്കുന്നു  
➡️ഹിമാലയം മ ടക്കു പർവ്വതത്തിനു ഒരു ഉദാഹരണമാണ്.

വിയോജക സീമകൾ

➡️ ഫലകങ്ങൾ പരസ്പരം അകലുന്നു 
➡️ ഫലകങ്ങൾ വേർപ്പെടുന്നതിന്റെ ഭാഗമായി മാഗ്മ പുറത്തു വരികയും അതു തണുത്തുറഞ്ഞു സാമുദ്രാന്തർ പർവ്വത നിരകൾ രൂപപ്പെടുകയും ചെയ്യുന്നു.
➡️ മധ്യ അറ്റ്ലാന്റിക് പർവ്വത നിര ഇതിനുദാഹരണമാണ് (14000 KM)

ഛേദക സീമകൾ

➡️ ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്നു 
➡️ ഫലകങ്ങൾ പരസ്പരം ഉരസി നീങ്ങുന്ന ഇത്തരം മേഖലകൾ ബ്രംശ മേഖലകളാണ്. 
➡️ പൊതുവെ ഭൂരൂപങ്ങൾ ഛേദക സീമയിൽ രൂപപ്പെടാറില്ല 
➡️ വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ബ്രംശ മേഖല ഛേദക സീമക്ക് ഉദാഹരണമാണ്. 
➡️ ഭൂകമ്പങ്ങൾ, അഗ്നി പർവ്വതങ്ങൾ, ഭൂബ്രംശം എന്നിവ ഈ ഭാഗങ്ങളിൽ സാധാരണമാണ്

▶️ Power Point Presentation (PPT)


▶️ Video


▶️ Reference

➡️SCERT TEXT BOOK
➡️https://socialscienceblogkerala.blogspot.com/

Popular posts from this blog